ശ്രീ അന്നപൂർണ്ണേശ്വരി ദേവി

ഓം അന്നപൂർണ്ണേ സദാപൂർണ്ണേ ശങ്കരപ്രാണവല്ലഭേ, ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവ്വതി.
ശ്രീ പാർവതിയുടെ ഒരു മൂർത്തിഭേദം. സർവ സമൃദ്ധിയുടെയും ഭഗവതി. ആദിപരാശക്തിയുടെ ആഹാരം നൽകുന്ന മാതൃഭാവം. കാശിയിൽ നിന്നും സ്വർണ്ണക്കപ്പലിൽ മലബാറിന്റെ പുണ്യഭൂമിയിലേക്ക് എഴുന്നള്ളിയ പ്രപഞ്ചമാതാവായി ഐതിഹ്യങ്ങളിൽ വിശേഷിപ്പിക്കപ്പെടുന്ന ചെറുകുന്നിലമ്മ ഭക്തരുടെ ആത്മീയവും ഭൗതികവുമായ വിശപ്പകറ്റുന്ന കരുണാമയിയായ അമ്മയാണ്.
പ്രധാന വഴിപാടുകൾ
ഭഗവതി സേവ, അന്നദാനം, രക്തപുഷ്പാഞ്ജലി, കുങ്കുമാർച്ചന, പാത്രപായസം, നെയ്യാമൃത്, ശർക്കര പായസം, അരച്ചുകലക്കി, വിദ്യാരംഭം
പ്രധാന വിശേഷങ്ങൾ
നവരാത്രി ഉത്സവം, വിഷുവിളക്ക് ഉത്സവം, ഏകാദശി, മിഥുന മാസത്തിലെ അവിട്ടം, പ്രതിഷ്ഠാദിനം, ചൊവ്വാ വിളക്ക്, മീന ഭരണി, വൃശ്ചിക മാസത്തിലെ തൃക്കാർത്തിക

